National Girl Child Day

 National Girl Child Day




എൻ.എസ്.എസ്. യൂണിറ്റ് നമ്പർ 316, മാർ ഒസ്താത്തിയോസ് ട്രെയിനിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ മാർ ഒസ്താത്തിയോസ് ഹാളിൽ ദേശീയ ബാലികാദിനം ആഘോഷിച്ചു. “ഓരോ പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിലും നിക്ഷേപിക്കാം” എന്ന പ്രമേയത്തെ ആധാരമാക്കി, വിദ്യാഭ്യാസം, ആരോഗ്യം, മാനസിക ക്ഷേമം എന്നിവയിലൂടെ പെൺകുട്ടികളുടെ ശാക്തീകരണത്തിന്റെ പ്രാധാന്യം ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറിയായ കൃഷ്ണേന്ദു സ്വാഗതപ്രസംഗം നടത്തി പരിപാടിക്ക് തുടക്കം കുറിച്ചു. അക്കിക്കാവ് TMVHS സ്കൂളിലെ U P ക്ലാസുകളിലെ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച സെഷനിൽ എൻ.എസ്.എസ്. വോളണ്ടിയർമാർ തന്നെ റിസോഴ്‌സ് പേഴ്‌സൺസായി പങ്കെടുത്തു.NSS വളണ്ടിയർ അനാമിക, ഗായത്രി, ആതിര എന്നിവർ ആരോഗ്യവും പോഷണവും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, മാനസിക ആരോഗ്യം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു
പരിപാടിയുടെ ഭാഗമായി മാർ ഒസ്താത്തിയോസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ഐ. വർഗീസ് പെൺകുട്ടികൾക്ക് പുസ്തകങ്ങളും പേനകളും വിതരണം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി രാജി .IQAC കോഓർഡിനേറ്റർ ഡോ. ബിനോജ് വി. സി., എല്ലാ എൻ.എസ്.എസ്. വോളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറിയായ സജിൻ നന്ദി പറഞ്ഞു.




Comments

Popular Posts