സഹയാത്ര- NSS സപ്തദിന സഹവാസ ക്യാമ്പ്

 സഹയാത്ര- NSS സപ്തദിന സഹവാസ ക്യാമ്പ്












 



മാർ ഒസ്താത്തിയോസ് ട്രെയിനിംഗ് കോളേജിലെ (പെരുമ്പിലാവ്) എൻ.എസ്.എസ്. യൂണിറ്റ് നമ്പർ 316-ന്റെ നേതൃത്വത്തിൽ 'സഹയാത്ര 2026' എന്ന പേരിൽ ഏഴ് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ (NSS) കീഴിൽ "യുവത ഗ്രാമതയുടെ സമഗ്രതക്കായി" എന്ന സന്ദേശമുയർത്തിപ്പിടിച്ച് 2026 മെയ് 6 മുതൽ മെയ് 12 വരെ കടവല്ലൂർ ജി.എച്ച്.എസ്.എസ്.-ൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്.
ബഹുമാനപ്പെട്ട പ്രശാന്ത് മാസ്റ്റർ, ബിന്ദു ധർമ്മരാജൻ, ഡോ. പി.ഐ. വർഗീസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.
സുസ്ഥിര ജീവിതരീതിയെക്കുറിച്ചും ശരിയായ മാലിന്യ സംസ്കരണത്തെക്കുറിച്ചുമുള്ള സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിനൊപ്പം, ക്യാമ്പ് നടന്ന സ്കൂളിലും പരിസരങ്ങളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ എൻ.എസ്.എസ്. വോളന്റിയർമാർക്ക് സാധിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തവും കൂട്ടായ പരിശ്രമവും സമർപ്പണബോധവും ഒത്തൊരുമയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും യഥാർത്ഥ എൻ.എസ്.എസ്. മാതൃകയായി മാറി.



 




Comments

Popular Posts